കോട്ടയം : അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ ദേവദാസ് നിര്യാതനായി. തൻ്റെ ആയുസ്സും ആരോഗ്യവും സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. വിശ്വകർമ്മജരുടെ നവോത്ഥാന നായകനായി ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ഭൗതീക ശരീരം ഇന്ന് രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2.00 മണിയോടു കൂടി എത്തിക്കുന്നതും പൊതു ദർശനം നടത്തുന്നതുമാണ്.
തുടർന്ന് 04.00 മണി യോടു കൂടി അദ്ദേഹത്തിൻ്റെ കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോകുന്നതുമാണ്. നാളെ മെയ് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടിൽ സംസ്കാരം നടത്തുന്നതുമാണ്.