“ആ നടിക്കൊപ്പം അഭിനയിച്ചാല്‍ ഭാര്യ വീട് വിടും”; അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം ഒരു നിവർത്തിയും ഇല്ലാതെ അക്ഷയ് കുമാര്‍ ഈ ചിത്രം ഉപേക്ഷിച്ചു 

മുംബൈ: ബോബി ഡിയോൾ നായകനായ 2005-ൽ പുറത്തിറങ്ങിയ ബർസാത്ത് എന്ന ചിത്രം ആദ്യം അക്ഷയ് കുമാറിനാണ് ഓഫര്‍ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. എന്നാല്‍ ചില ദിവസങ്ങള്‍ ഷൂട്ട് ചെയ്ത ശേഷമാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്നും സംവിധായകന്‍ വെളിപ്പെടുത്തി. 

Advertisements

ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്ന പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അക്ഷയ് കുമാര്‍ ചിത്രത്തിനായി ഒരു ഗാനം പോലും ചിത്രീകരിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍  പ്രിയങ്കയുമായി അന്ന് അക്ഷയ് കുമാറിന് ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് അക്ഷയും ഭാര്യ ട്വിങ്കിൾ ഖന്നയുമായുള്ള ബന്ധത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് അക്ഷയ് അവസാന നിമിഷം പ്രോജക്റ്റിൽ നിന്ന് പിന്മാറിയത് എന്നാണ് സംവിധായകൻ സുനീൽ ദർശൻ വെളിപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രൈഡേ ടാക്കീസ് ​​എന്ന യൂട്യൂബ് ചാനലിലെ സംഭാഷണത്തിൽ സുനീൽ ദര്‍ശന്‍ സംഭവം വിശദീകരിച്ചു. “അക്ഷയ് കുമാറായിരുന്നു ബർസാത്തിലെ നായകൻ. സിനിമ തുടങ്ങിയപ്പോൾ ഭാര്യയുമായി ചില പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ടു. അതേ സമയം അക്ഷയ് കുമാറിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം ബർസാത്ത് ചിത്രീകരണം ആരംഭിച്ചിരുന്നു.

ഒരു ഷെഡ്യൂളിൽ ചിത്രീകരിക്കേണ്ടിയിരുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് അക്ഷയ് എന്നെ വിളിച്ച് ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. 

ഞാൻ അക്ഷയ്‌യെ കാണാൻ പോകുമ്പോൾ, ബോബിയുടെ മാനേജർ എന്നെ വിളിച്ച് അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് കാത്തിരിക്കാൻ പറഞ്ഞു.

എന്തുകൊണ്ടാണ് അക്ഷയ് ആത്യന്തികമായി പ്രോജക്റ്റിൽ നിന്ന് പിന്മാറിയത് എന്ന് വിശദീകരിച്ചുകൊണ്ട് സുനിൽ തുടര്‍ന്ന് വിശദീകരിച്ചു, “അക്ഷയ് കുമാര്‍ ചില തെറ്റുകൾ ചെയ്തിരുന്നു. പ്രിയങ്ക ചോപ്രയെയും അക്ഷയ് കുമാറിനെയും കുറിച്ച് ചില കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. ട്വിങ്കിൾ വീട് വിടും എന്ന അവസ്ഥയായി, നടന്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്വം കാണിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ ഭാര്യ ഒരു നടിയാണെങ്കിൽ, അവര്‍ക്ക് തീര്‍ച്ചയായും സിനിമ രംഗത്തെക്കുറിച്ച് നന്നായി എല്ലാം അറിയാം, കൂടാതെ എല്ലാ വലിയ താരങ്ങൾക്കൊപ്പവും അവര്‍ പ്രവർത്തിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാം അറിയാമായിരുന്നു.” 

ഈ സാഹചര്യത്തിന് താൻ പ്രിയങ്കയെ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിയ സുനിൽ, “ഇതിൽ പ്രിയങ്ക ചോപ്രയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവൾ അവളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു എന്നാണ് തോന്നിയത്”.

അക്ഷയ്‌യെ കാണാനുള്ള യാത്രയ്ക്ക് മുന്‍പ് ബോബി ഡിയോളിന്‍റെ മാനേജര്‍ വീണ്ടും വിളിച്ചതോടെ ഒടുവിൽ അക്ഷയ്‌ക്ക് പകരം ബോബി ഡിയോളിനെ നായകനാക്കാന്‍ തീരുമാനിച്ചു. 1995-ൽ ബർസാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബോബി അതേ പേരിൽ ഒരു സിനിമ കൂടി ചെയ്യുകയാണ് ഇതിലൂടെ ചെയ്തത്. 

1995 ല്‍ രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ബര്‍സാത്തിലൂടെയാണ് ബോബി ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറിയത്. 10 കൊല്ലത്തിന് ശേഷം അതേ പേരിലുള്ള ചിത്രത്തില്‍ വീണ്ടും അദ്ദേഹം യാഥര്‍ച്ഛികമായി നായകനായി. ഈ രണ്ട് ബര്‍സാത്തിന്‍റെയും സംഗീത സംവിധാനം നദീം-ശ്രാവൺ ആയിരുന്നു.

Hot Topics

Related Articles