അക്ഷയ കേന്ദ്രങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം ; കളക്ടർ ഡോ.പി.കെ.ജയശ്രീ

കോട്ടയം : പൊതുജനങ്ങൾക്കുള്ള സര്‍ക്കാര്‍ സേവനങ്ങൾ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന്  ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു.

Advertisements

അക്ഷയ പദ്ധതിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന  കോട്ടയം ജില്ലയിലെ അക്ഷയ സംരംഭകരുടെ സംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. സാധാരണക്കാരായ നിരവധി പേരാണ്   സർക്കാർ സേവനങ്ങളും  ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള ആവശ്യങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ  എത്തുന്നത്.  ഇവർക്ക് നൽകുന്ന സേവനങ്ങളിൽ
 സുതാര്യതയും കൃത്യതയും  കർശനമായി ഉറപ്പു വരുത്തണമെന്നും പദ്ധതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ കളക്ടർ പറഞ്ഞു.
 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് ബാധിച്ച് മരണപ്പെട്ട  അക്ഷയ  സംരംഭകന്‍ റ്റി.എം. രാജൻ്റെ കുടുംബത്തിനുള്ള ധനസഹായവും കളക്ടർ കൈമാറി.
മുതിര്‍ന്ന അക്ഷയ സംരംഭകരായ പി.എസ്. മണി, വിശ്വനാഥന്‍ നായര്‍, ജോര്‍ജ്ജ് റ്റി.കുര്യാക്കോസ്,  ശ്രേയ ശ്രീകുമാര്‍ പി.എസ്.ശിവകുമാര്‍ എന്നിവരെ ചടങ്ങിൽ  ആദരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഫിനാന്‍സ് ഓഫീസര്‍ എം.എസ്. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, അഡീഷണല്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ റോയി ജോസഫ്, എന്‍.ഐ.എ. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എസ്. സതീശന്‍, റവന്യൂ ഐ.റ്റി. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് റെയ്‌നു, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ്, കോ-ഓര്‍ഡിനേറ്റര്‍ റീന ഡാരിയസ്, സംരംഭകന്‍ റ്റി.എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ 191 കേന്ദ്രങ്ങളില്‍ നിന്നുള്ള അക്ഷയ സംരംഭകര്‍ പങ്കെടുത്തു.

Hot Topics

Related Articles