അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷിക്കാം

കോട്ടയം: അക്ഷയ ഊര്‍ജ്ജ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വാണിജ്യ- വ്യവസായ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക അവാര്‍ഡും നല്‍കും. അപേക്ഷാഫോറവും വിശദവിവരവും www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനെര്‍ട്ട് ,വികാസ് ഭവന്‍ പി.ഒ , തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ടോള്‍ ഫ്രീ നമ്പര്‍ : 1800-425-1803.

Advertisements

Hot Topics

Related Articles