ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎമ്മില്‍ കവർച്ച ശ്രമം. എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മില്‍ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് സ്കൂട്ടറില്‍ എത്തിയ കള്ളൻ എടിഎമ്മിന് അകത്ത് കയറി എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ അലാറം അടിച്ചതോടെ കള്ളൻ ഇറങ്ങി ഓടി. ഇരു ചക്രവാഹനത്തില്‍ കയറി രക്ഷപെട്ടു. അലാറം സിഗ്നല്‍ ലഭിച്ച് കണ്ട്രോള്‍ റൂമില്‍ നിന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. കള്ളൻ്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖം മൂടി ധരിച്ചതിനാല്‍ ആരാണെന്ന് വ്യക്തമല്ല. പോലീസും ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.