ആലപ്പുഴ ബാറിലെ ബണ്ടിച്ചോർ; അന്വേഷിച്ചു കണ്ടെത്തി പൊലീസ്; ബോർഡർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയില്‍ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. നീർക്കുന്നത്തെ ബാറില്‍ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം.

Advertisements

അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ബണ്ടിച്ചോർ അവസാനമായി കോയമ്പത്തൂർ ജയിലിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോർ. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.