ജില്ലാ സെക്രട്ടറിയായി ആർ നാസർ തന്നെ തുടരും; എംഎൽഎമാരായ പ്രതിഭയെയും അരുൺകുമാറിനെയും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി യു പ്രതിഭ എംഎല്‍എയെയും മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പെടുത്തി. യു പ്രതിഭ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവില്‍ ജില്ലാ കമ്മിറ്റിയിലുള്ള അഞ്ചു പേരെ ഒഴിവാക്കി. രാവിലെയാണ് ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തന്നെ തുടരും. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയാണ് ആർ നാസർ തെരഞ്ഞെടുക്കപ്പെടുന്നത്.

Advertisements

യു പ്രതിഭ എംഎല്‍എ, മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രനും മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥും അടക്കം അഞ്ചുപേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്.
എം.സുരേന്ദ്രൻ, ജി. വേണുഗോപാല്‍, എൻ.ശിവദാസൻ, പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ എന്നീ അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. ശിവദാസനെതിരെ സാമ്ബത്തിക ആരോപണം ഉണ്ടായിരുന്നു. തുടർന്ന് കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രൻ, ജി. വേണുഗോപാല്‍ എന്നിവര്‍ പ്രായപരിധി കടന്നതിനെതുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

46 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗകമ്മിറ്റിയായിരുന്നു. മൂന്ന് ദിവസമായി ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അധ്യക്ഷനാകും.

അതേസമയം ആലപ്പുഴയിലെ സമ്മേളന ചർച്ചകളെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചർച്ചകള്‍ ക്രിയാത്മകമായെന്നും മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകള്‍ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമെയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവൻ സമയവും സമ്മേളനത്തില്‍ ഉണ്ടായിരുന്നതിനാല്‍ കാര്യമായ വിമർശനങ്ങള്‍ പ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. ഇപി ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച, കുട്ടനാട് സീറ്റ്, വോട്ട് ചോർച്ച, സിപിഐയ്ക്കും എൻസിപിക്കും എതിരായ വിമർശനങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും ചർച്ചയില്‍ ഉയർന്ന വിഷയങ്ങള്‍. സമുദായ സംഘടനകളെയും ഘടകകക്ഷികളെ ഒപ്പം നിർത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വോട്ട് ചോർച്ചയില്‍ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗംചേരാൻ നിർദേശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.