ആലപ്പുഴ: ആലപ്പുഴയില് മത്തിക്ക് വില ഇടിഞ്ഞു.പൊന്തുവള്ളക്കാർ പ്രതിസന്ധിയിൽ .
കടലിനോട് മല്ലിട്ട് ഏറെ ബുദ്ധിമുട്ടി പൊന്തു വലക്കാർ പിടിച്ചു കൊണ്ടുവരുന്ന മത്തിക്കു വിലയിടിഞ്ഞത് തീരദേശ മേഖലയെ ആകെ പ്രതിസന്ധിയിലാക്കി. ജില്ലയുടെ തീരത്തു നിന്ന് നൂറു കണക്കിന് പൊന്തുകളാണ് കടലിൽ ഇറക്കുന്നത്. ഇന്ധന ചെലവില്ലാതെ ഒരാൾ മാത്രം തുഴഞ്ഞാണ് ഇവർ കടലിൽ വലയിറക്കുന്നത്.
ഇന്നലെ ജില്ലയുടെ പ്രധാന തീരങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി ഹാർബർ, പുന്തല, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞ വഴി, കുപ്പി മുക്ക് , പുന്ന പ്രചള്ളി ഫിഷ് ലാന്റ്, പറവൂർ ഗലീലിയ, അറപ്പ പൊഴി, വട്ടയാൽ , തുമ്പോളി എന്നിവടങ്ങിൽ മത്തി സുലഭമായി കിട്ടിയത്. തീരത്തിനോട് ചേർന്നാണ് മത്തി കൂട്ടമായെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇവിടെ വള്ളങ്ങൾക്കു വലയിടാനുള്ള ആഴമില്ലാത്തതു മൂലം അവർ കടലിൽ ഇറക്കിയില്ല. പൊന്തുകൾക്ക് സുലഭമായി മത്തി കിട്ടിയതു മൂലം ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിലാണ് കരക്കു കയറിയത്. ഒരാൾ മാത്രമാണ് കടലിൽ വലയിടുന്നെങ്കിലും നാലോളം പേർ വലയിൽ നിന്ന് മീൻ അഴിച്ചു മാറ്റാൻ കാണും.
എന്നാൽ ഒരു കിലോക്ക് 40 രൂപ വെച്ചാണ് പുന്നപ്ര ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിൽ നിന്ന് പൊന്തു വലക്കാരുടെ മത്തി മൊത്ത കച്ചവടക്കാർ എടുത്തത്. ഏറെ ത്യാഗം സഹിച്ച് തങ്ങൾ കൊണ്ടുവരുന്ന മൽസ്യത്തിന് ന്യായമായ വില കിട്ടണമെന്നുള്ളതാണ് പൊന്തു വലക്കാരുടെ ആവശ്യം