ആലപ്പുഴ: സ്വന്തം ഉപയോഗത്തിനും യുവാക്കള്‍ക്ക് ഉയർന്ന വിലയ്ക്ക് വില്‍പ്പന നടത്തുന്നതിനുമായി ബംഗളൂരില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 11.80 ഗ്രാം എംഡിഎംഎയുമായി ചെങ്ങന്നൂർ സ്വദേശി പിടിയില്‍. ചെങ്ങന്നൂർ അങ്ങാടിക്കല്‍ തെക്ക് മാതിരംപള്ളില്‍ ജെ.ജെ. വില്ലയില്‍ ജിത്തു ജോണ്‍ ജോർജാണ് (23) പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 7.45ന് ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത് വി.എസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐടിഐക്ക് സമീപമാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Advertisements