മാമോഗ്രാം പരിശോധന നിലച്ചിട്ട് 2 വര്‍ഷം :രോഗികള്‍ ദുരിതത്തില്‍

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാമോഗ്രാം പരിശോധന നിലച്ചിട്ട് രണ്ടുവർഷം. സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയ്ക്ക് ഉപയോഗിക്കുന്നതാണ് മാമോഗ്രാം മെഷീൻ. ഡോ.ടി.എൻ.സീമ എംപി ഫണ്ടിൽ നിന്ന് 2015ൽ 50 ലക്ഷം രൂപ ചെലവിലാണ് മാമോഗ്രാം മെഷീൻ വാങ്ങിയത്.

Advertisements

സാങ്കേതിക തകരാറും കാലപ്പഴക്കവും മൂലം മെഷീൻ നശിച്ചു. ഇതിനിടെ കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ കാലാവധി കഴിഞ്ഞു. പുതുക്കാൻ നിർദേശം നൽകിയെങ്കിലും ഫയൽ നീങ്ങിയിട്ടില്ല. കോവിഡിനു മുൻപ് മെഷീൻ കേടായപ്പോൾ അറ്റകുറ്റപ്പണികൾക്കായി കമ്പനിയിൽ നിന്നു വിദഗ്ധർ എത്തിയിരുന്നു. കരാർ തീർന്നതോടെ കമ്പനിയും കൈവിട്ട അവസ്ഥയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധനയ്ക്കായി ഡിജിറ്റൽ മെഷീൻ വാങ്ങണമെന്ന നിർദേശവും നടപ്പിലായില്ല. അതിന് 2.7 കോടി രൂപ വേണ്ടിവരും.ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണു സൂചന.ഒരു മാസം കുറഞ്ഞത് 125 രോഗികളെ മാമോഗ്രാം പരിശോധന നടത്തുന്ന ആശുപത്രിയിലാണ് നിലവിൽ പരിശോധന ഇല്ലാത്തത്.

മാമോഗ്രാം പരിശോധനയ്ക്ക് സ്വകാര്യ ലാബിൽ 1200 മുതൽ 1800 രൂപ വരെ നൽകേണ്ടി വരുമ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ 750 രൂപ മതിയാകുമെന്നതിനാൽ ഒട്ടേറെപ്പേരാണ് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നത്

Hot Topics

Related Articles