ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ടിജെ ആഞ്ജലോസ് പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഉള്ള താത്കാലിക ഇടപെടല്‍ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ആഞ്ജലോസ് പറഞ്ഞു. നിരന്തരമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ള വീഴ്ച്ചകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം ഉണ്ടായത്.
ആശുപത്രിയില്‍ നടന്ന മരണങ്ങളിലെ യാഥാർത്ഥ്യം കണ്ടെത്തണം. ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.
പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരണം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. പരാതിപ്പെട്ടികള്‍ ആവശ്യമാണ്. ആശുപത്രിയിലെ ഒഴിവുകള്‍ നികത്തണം. ചികിത്സാ പിഴവ് ആവർത്തിക്കരുതെന്നും നടപടി വേണമെന്നും ആഞ്ജലോസ് ആവശ്യപ്പെട്ടു.