ആലപ്പുഴ: ആലപ്പുഴ കവർച്ചാ കേസില്‍ പിടിയിലായവർ നിരപരാധികളെന്ന് അവകാശപ്പെട്ടുകൊണ്ട് കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നു. കുണ്ടന്നൂരില്‍ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി സ്റ്റേഷന് മുന്നില്‍ നില്‍ക്കുന്നത്. കസ്റ്റഡിയിലുളള സന്തോഷ് സെല്‍വനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം പറയുന്നത്. ഞങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയില്‍ ഇരുവരും പോയിട്ടില്ലെന്നും കുടുംബം പറയുന്നു.
കേരളത്തില്‍ കുപ്പി പാട്ട വിറ്റാണ് വില്‍ക്കുന്നത്. പൊലീസ് പിടിച്ച ഉടനെ അടിയായിരുന്നു. അതാണ് ഓടിപ്പോകാൻ ശ്രമിച്ചത്. നേരത്തെ തമിഴ്നാട് ജയിലിലായിരുന്നു. ഇറങ്ങിയിട്ട് മൂന്ന് മാസമായി. കല്യാണം കഴിച്ച ശേഷം തെറ്റ് ചെയ്തിട്ടില്ല. കുപ്പി വില്‍ക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നും കുടുംബം പറയുന്നു.
എന്നാല്‍ പൊലീസിന്റേത് മറ്റൊരു വാദമാണ്. പിടിയിലായ സന്തോഷിൻ്റെ പേരില്‍ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടില്‍ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം ജയിലില്‍ കിടന്നതാണ്. കഴിഞ്ഞ 3 മാസമായി പാല സ്റേഷനില്‍ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെല്‍വവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയില്‍ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെല്‍വത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെല്‍വത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് പൊലീസ് പറയുന്നു.