ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തില്‍ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിന് പ്രതി യുവതിയെ അവരുടെ ഭർത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോള്‍ ബഹളം വെക്കുകയും തുടർന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിർത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കയും ചെയ്തു. കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ ഐഎസ്‌എച്ച്‌ഒ ഷാജിമോൻ ബി, എസ് ഐ അജിത്ത് കെ, എസ് സി പി ഒ മാരായ ഇക്ബാല്‍, സജീഷ്, ഷിജു സിപിഒമാരായ അനീഷ്, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.