ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു : കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

ആലപ്പുഴ : തകഴി കേളമംഗലത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി . കേളമംഗലം തുരുത്തിച്ചിറയില്‍ ഷാജി സി എന്‍ (55), ഭാര്യ ശ്രീദേവി ഷാജി (54), മകള്‍ അനഹ ഷാജി (20) എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്. കേളമംഗലം ബോട്ട് ജെട്ടി റോഡില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

Advertisements

കോഴിക്കോട് കോളേജില്‍ പഠിക്കുന്ന മകള്‍ അനഹ അമ്പലപ്പുഴ ട്രെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനിടയില്‍ ബോട്ട് ജെട്ടി റോഡിന് സമീപത്ത് നിന്ന കറുകമരം വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. കാറിന്റെ ഡോറുകളും ഗ്ലാസ്സുകളും പൂര്‍ണ്ണമായി തകരുകയും വാഹനത്തിന് കേട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. രാത്രി 12 മണിയോടെ നാട്ടുകാര്‍ മരം വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനരാംഭിച്ചത്.

Hot Topics

Related Articles