ആലപ്പുഴ : ദന്തൽ ക്ലിനിക്കിന്റെ മറവിൽ ദന്ത പരിശീലന ക്യാമ്പ് നടത്തുന്നതായി വ്യാപക പരാതി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ വെൺമണിയിൽ ഉള്ള ഡോ രാജീവ് എസ് പിള്ളയുടെ സുസ്മിതം ഡെന്റൽ ക്ലിനിക് ലാണ് ഇത്തരത്തിൽ പരിശീലനം നടത്തുന്നത്. ഡെന്റൽ കൌൺസിൽ നിയമപ്രകാരം പരിശീലന ക്യാമ്പ് നടത്തുന്നത് കുറ്റകരമാണ് എന്ന് മാത്രമല്ല പരിശീലനത്തിന് വേണ്ടി രോഗികളെ നൽകുന്നത് ഐസിഎംആർ നിയമ പ്രകാരം ജയിൽ ശിക്ഷ വരെ ലഭിക്കും.
വിവരാകാശം വഴി നടത്തിയ അന്വേഷണത്തിൽ ദന്ത ചികിത്സ ചെയ്യാൻ മാത്രം മാണ് സുസ്മിതം ദന്തൽ ക്ലിനികിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.എന്നാൽ ലൈസൻസ് നിയമങ്ങൾക്ക് വിരുദ്ധമായി കോടികളുടെ പരിശീലന ക്ലാസുകൾ നടത്തി നികുതി വെട്ടിപ്പും നടത്തുന്നു എന്ന് വ്യാപകമായി പരാതി ലഭിച്ചു. അത് കൂടാതെ ഡെന്റൽ മോനാസ്റ്ററി എന്ന പേരിൽ ഒരു സ്ഥാപനം ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്കാദമി വിളിപേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനങ്ങൾ വേണ്ട പരിശീലനം ലഭിക്കാതെ പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ഒരു പരിശീലന കളരി ആകുകയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട നിയമ സംരക്ഷണം ലഭിക്കാത്തത് മൂലം
ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി മനുഷ്യാവകാശ സഹായ സംഘടന പഞ്ചായത്തിലും കൗൺസിലിലും പരാതി നൽകിയതായി ജാഗ്രത ന്യൂസിനെ അറിയിച്ചു.