ആലപ്പുഴ എസ്​.ഡി കോളജിൽ സ്​പോർട്​സ്​ ഹബ്​​; മൂന്നുകോടിയുടെ പദ്ധതി നടപ്പാക്കുന്നത്​ കേരള ക്രിക്കറ്റ്​ അസോസിയേഷൻ

ആലപ്പുഴ: കായികസ്വപ്നങ്ങൾക്ക്​ ചിറകുവിടർത്തി എസ്​.ഡി കോളജ്​ ഗ്രൗണ്ടിൽ വിവിധ കായികഇനങ്ങൾക്കായി സ്​പോർഡ്​ ഹബ്​ നിർമിക്കാൻ കേരള ക്രിക്കറ്റ്‌ അസോസിയേഷനും എസ്​.ഡി കോളേജ് മാനേജ്മെന്റും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു. നിലവിലെ ക്രിക്കറ്റ്‌ ഗ്രൗണ്ട് കൂടാതെ 200 മീറ്റർ ട്രാക്ക്, ഫുട്സൽ, ബാസ്കറ്റ്​ബാൾ, വോളി ബോൾ, കബഡി കോർട്ട്, ക്രിക്കറ്റ്‌ പ്രാക്ടീസ് നെറ്റ്സ്‌ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് സ്പോർട്സ് ഹബ് നിർമിക്കുക. കോളജ്​ മാനേജ്മെന്റിന്റെ കളർകോടുള്ള രണ്ടരഏക്കറിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്നു കോടി മുടക്കിയാണ് പദ്ധതി നടപ്പിലാക്കുക. 

Advertisements

ടെൻഡർ ചെയ്തു ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി കൈമാറുമെന്ന്​ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ഹൈ പെർഫോമൻസ് സെന്ററിന്റെ രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി റോഡ്, മെക്കാനിക്കൽ റൂം നിർമാണവും ഉടൻ തുടങ്ങും. 75 ലക്ഷം മുടക്കി മോട്ടോറിൽ പ്രവർത്തിക്കുന്ന കാമറ സ്റ്റാൻഡ്, ഫെൻസിങ് എന്നിവയുടെ നിർമാണവും പൂർത്തിയായി. മൂന്നാംഘട്ടം വികസനത്തിന്റെ ഭാഗമായി നാലു കോടി മുടക്കി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സംവിധാനവും നടപ്പാക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ക്രിക്കറ്റ്‌ ഗ്രൗണ്ടിനൊപ്പം മറ്റ്​ കായിക ഇനങ്ങൾക്കുമുള്ള സൗകര്യം ഒരുക്കുന്ന കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ആദ്യപദ്ധതിയാണിത്​. 

സ്​പോർട്​സ്​ ഹബ് പദ്ധതി വരുന്നതോടെ ആലപ്പുഴയിൽ കായികമേഖലയിൽ വൻ കുത്തിപ്പ് നടത്താൻ കഴിയുമെന്ന്​ സനാതന ധർമ വിദ്യശാല മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ ആർ. കൃഷ്ണൻ, എസ്​.ഡി. കോളേജ് മാനേജർ കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.

Hot Topics

Related Articles