മദ്യപാനത്തിലൂടെ നശിച്ചത് എന്റെ വലിയ കരിയർ ; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനം ; മദ്യമില്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു : രജനി കാന്ത്

ന്യൂസ് ഡെസ്ക് : എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. റിലീസാകാനിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. മദ്യം എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനം,” രജനീകാന്ത് പറഞ്ഞു.

Advertisements

മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇന്നത്തേതിനെക്കാള്‍ വലിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇതാദ്യമായല്ല മദ്യപാനത്തെപ്പറ്റി അദ്ദേഹം തുറന്ന് സംസാരിക്കുന്നത്. രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ ചിത്രമായ ‘കാല’യില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ഭാര്യയെ നഷ്ടപ്പെടുന്നതിന് കാരണവും മദ്യപാനം തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുവരെ മദ്യവും സിഗരറ്റും സ്റ്റൈലിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന താരം ആദ്യമായാണ് ഈ സ്വഭാവം ഒരു മോശം കാര്യമായി തുറന്ന് സമ്മതിക്കാന്‍ തുടങ്ങിയത്.
അതേസമയം ഹുകം എന്ന ഗാനത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഈ ഗാനം ആദ്യം കേട്ടപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് ഒഴിവാക്കാന്‍ നിര്‍മാതാക്കളോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി തന്നെ അലട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.