ന്യൂസ് ഡെസ്ക് : അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾക്കുളള സാധ്യത കൂടുതലാണ്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് ഈ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക
വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക വളവുകളില്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
ടയറിന്റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി മഴക്കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാല്‍ അതില്‍ ഇറക്കാതിരിക്കുവാന്‍ ശ്രമിക്കുക. കാരണം റോഡിലെ കുഴികള്‍ കാണാന്‍ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.
മഴയത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റും റെയിന്‍ കോട്ടും ഉപയോഗിക്കണം. സാധിക്കുമെങ്കില്‍ മഞ്ഞ,ഓറഞ്ച് അല്ലെങ്കില്‍ വ്യത്യാസ്ഥനിറത്തിലുള്ള റെയിന്‍ കോട്ടുകള്‍ ഉപയോഗിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറില്‍ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.
നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാന്‍.
മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാല്‍നടയാത്രക്കാരെയാണ്. മഴയത്ത് കാല് നടക്കാര് അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്കാന് ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വേഗത.റോഡില്‍ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേഗത കുറച്ച് വേണം പോകാന്‍. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ടൂവീലര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാന്‍ സാധ്യതയുണ്ട്.