ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം യുണിറ്റ് വാർഷിക സമ്മേളനം 29 ന്

പന്തളം: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം യുണിറ്റ് വാർഷിക സമ്മേളനം ഒക്ടോബർ 29 ന് രാവിലെ 9 മുതൽ പന്തളം വൈ.എം.സി.എ. ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച്
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.മാധവൻ മെമ്മൊറിയൽ കാഷ് അവാർഡ് വിതരണം ചെയ്യുകയും, നഗരസഭയിലെ ആറാം വാർഡ് ആശാ വർക്കറെ ആദരിക്കുകയും ചെയ്യും.

Advertisements

രാവിലെ ഒൻപതിന് പതാക ഉയർത്തൽ. പൊതുസമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം അടൂർ മേഖലാ പ്രസിഡന്റ് രാജു അച്ചുസ് നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് പി.എം. സതീശൻ അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് പ്രസിഡന്റ് സതീശൻ . പി.എം, സെക്രട്ടറി വിജയൻ കുളനട ,ട്ര ഷാർ റ്റി.സദാശിവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles