കോട്ടയം: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ആർബിറ്റർ കമ്മീഷൻ ചെയർമാൻ രാജേഷ് നാട്ടകത്തിൻ്റെ മാതാവ് നാട്ടകം രാജശ്രീ വീട്ടിൽ ജി.രാധമ്മ (84) നിര്യാതയായി. തിരുവല്ല ചൂരക്കുന്നത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ ജൂലൈ 31 വ്യാഴാഴ്ച രാവിലെ 11.30 ന് നാട്ടകത്തെ വീട്ടുവളപ്പിൽ. റിട്ട.ഡിവൈഎസ്പി പരേതനായ എം.പി.രവീന്ദ്രനാഥൻ നായരുടെ ഭാര്യയാണ്. മറ്റു മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ (ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്). മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്).
Advertisements