അല്ലു വെറും സില്ലിയല്ല; ഷാറൂഖ് ഖാനെയും ദളപതിയെയും പിൻതള്ളി അല്ലു അർജുൻ

ഹൈദരാബാദ്: ഭാഷാഭേദവും പ്രായഭേദവുമില്ലാതെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഒരു കാലത്ത് ഇന്ത്യയിലെവിടെയും തീയേറ്ററുകളിൽ തരംഗമായിരുന്നു അല്ലു അർജുൻ സിനിമകൾ. ഇപ്പോഴിതാ, ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ. 300 കോടി രൂപ ‘പുഷ്പ 2’വിനായി അല്ലു പ്രതിഫലം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisements

നേരത്തെ, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ദളപതി 69’ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും കൂടി പ്രതിഫലം വാങ്ങുന്ന നടനായത് എന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ 2: ദ റൂൾ’. ഡിസംബർ ആദ്യവാരം തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. തീയേറ്ററിൽ എത്തുന്നതിന് മുമ്ബ് തന്നെ ചിത്രം കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് വിവരം.

‘പുഷ്പ: ദി റൈസ് ‘(2021) ഇന്ത്യൻ ബോക്സ് ഓഫീസിൽ വലിയ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമാ ചിത്രത്തിന്റെ നിർമാണ ചെലവ് 500 കോടി രൂപയാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.