കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല കീഴൂർ മഹാദേവ ക്ഷേത്രമുറ്റത്ത് കടന്ന് ആചാരലംഘനം നടത്തിയെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധമുയർന്നതോടെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പരിസരത്ത് ഹിന്ദു ഐക്യവേദിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് ദിവസമായ ഡിസംബർ പത്തിന് ഉച്ചയ്‌ക്കായിരുന്നു എംഎല്‍എ ക്ഷേത്രത്തിലേക്കെത്തിയത്. സദ്യയില്‍ പങ്കെടുക്കാനായി ട്രസ്റ്റി ബോർഡ് ഭാരവാഹികള്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎല്‍എ എത്തിയത്. സദ്യ കഴിക്കാനായി ക്ഷേത്ര മുറ്റത്ത് കൂടിയാണ് എംഎല്‍എ ഊട്ടുപുരയിലേക്ക് പോയത്. ഏതൊരു ക്ഷേത്രത്തിലും ക്ഷേത്രമുറ്റം പരിപാവനമായിട്ടാണ് ഹൈന്ദവ വിശ്വാസികള്‍ കണക്കാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദു വിശ്വാസങ്ങള്‍ അനുശാസിക്കുന്നവർ മാത്രമാണ് ക്ഷേത്രമുറ്റത്തേക്ക് കടക്കാറുള്ളത്. ചില ക്ഷേത്രങ്ങള്‍ ഇത് കർശനമായി ഇന്നും പിന്തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നതെന്നാണ് വിവരം.