ആലപ്പുഴ: ജില്ലയിലെ രണ്ട് അരുംകൊലകള്‍ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ എറണാകുളം റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. ഇരട്ട കൊലപാതകത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളും സജീവമാണ്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു. ജില്ലയില്‍ വത്സന്‍ തില്ലങ്കരിയുടെ പരിപാടിക്ക് പിന്നാലെയായിരുന്നു എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതെന്നാണ് പ്രവര്‍ത്തകരുടെ വാദം. ജില്ലയില്‍ എസ്ഡിപിഐക്കും ബിജെപിക്കും സ്വാധീനമുള്ള പ്രദേശങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍, ഒബിസിമോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസ് എന്നിവരാണ് ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു