ചെന്നൈ: വരുത്തപ്പെടാത വാലിബര്‍സംഘം എന്ന സിനിമയില്‍ നടൻ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച് തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ യുവനടിയാണ് ശ്രീ ദിവ്യ. മുപ്പതുകാരിയായ ശ്രീ ദിവ്യയെ ജനഗണമനയെന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. 2022ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന. പൃഥ്വിരാജിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ശ്രീ ദിവ്യ അവതരിപ്പിച്ചത്. മുഴുനീള കഥാപാത്രമല്ലെങ്കില്‍ കൂടിയും നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.താരമിപ്പോള്‍ ലൈം ലൈറ്റില്‍ സജീവമല്ല. സോഷ്യല്‍മീഡിയയില്‍ പോലും വളരെ വിരളമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇതുവരെയും പുതിയ പ്രോജക്ടുകളൊന്നും നടി ഒപ്പിട്ടിട്ടുമില്ല.
തമിഴ് സിനിമാ മേഖലയിലെ വാര്‍ത്തകളും ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകര്‍ കൂടുതലായും അറിയുന്നത് നടൻ ബയില്‍വാൻ രംഗനാഥൻ യുട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ്. അടുത്തിടെ ബയില്‍വാൻ രംഗനാഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടി ശ്രീ ദിവ്യയെ കുറിച്ചായിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹനടന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ പോയ താരം പാര്‍ട്ടിയില്‍ വെച്ച് അമിതമായി മദ്യപിച്ച് അവശയായി എന്നാണ് ബയില്‍വാൻ രംഗനാഥൻ വെളിപ്പെടുത്തിയത്. നടൻ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ഹാസ്യ നടന്മാരില് ഒരാളാണ് ഇമ്മൻ അണ്ണാച്ചി.
മിനി സ്ക്രീനില്‍ നിന്ന് പതിയെ വളര്‍ന്ന് വെള്ളിത്തിരയിലേക്ക് എത്തി അവസരങ്ങള്‍ സമ്ബാദിച്ച് അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു താരം. മുൻനിര താരങ്ങളുടെ ഒട്ടുമിക്ക സിനിമകളിലും ഹാസ്യ താരമായി ഇമ്മൻ അണ്ണാച്ചി ഉണ്ടാകാറുണ്ട്. തിരുനെല്‍വേലി സ്വദേശിയായ ഇമ്മൻ അണ്ണാച്ചി അടുത്തിടെ ചെന്നൈ വിരുഗമ്ബാക്കത്ത് പുതിയ വീട് നിര്‍മിച്ച് ഗൃഹപ്രവേശം ചടങ്ങ് നടത്തിയിരുന്നു.
ചടങ്ങിലേക്ക് സിനിമാ മേഖലയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച ഒട്ടുമിക്ക താരങ്ങളേയും അദ്ദേഹം ക്ഷണിച്ചിരുന്നു. സിനിമയിലെ പ്രമുഖര്‍ക്കായി അദ്ദേഹം ഒരു വിരുന്നും നടത്തി. പരിപാടിയില്‍ പങ്കെടുത്ത നടി ശ്രീ ദിവ്യ പിന്നീട് ബോധരഹിതയായി. പാര്‍ട്ടിയില്‍ അമിതമായി മദ്യപിച്ചതുകൊണ്ടാണ് നടിക്ക് ബോധക്ഷയമുണ്ടായതെന്നാണ് ബയില്‍വാൻ രംഗനാഥൻ വെളിപ്പെടുത്തിയത്.
ശേഷം സഹതാരങ്ങളും നടിമാരും ചേര്‍ന്ന് നടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബയില്‍വാൻ രംഗനാഥന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. ഇതേതുടര്‍ന്ന് ആരാധകര്‍ നടിയോട് മദ്യത്തിന് അടിമയാണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കൂട്ടത്തിലൊരാള്‍ മദ്യപാനത്തെ കുറിച്ച് നടിയോട് ചോദിച്ചത്.
പക്ഷെ ചോദ്യത്തിന് ഉത്തരമായി ചിരിക്കുന്ന സ്മൈലി പങ്കുവെക്കുകയാണ് ശ്രീ ദിവ്യ ചെയ്തത്. നടിയുടെ ഉത്തരത്തില്‍ നിന്നും ഇതുവരെ കേട്ട വാര്‍ത്തകളെല്ലാം ഗോസിപ്പാണെന്ന് വ്യക്തമാണെന്ന് ആരാധകരില്‍ ചിലര്‍ കുറിച്ചു.
ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ചും സിനിമകള്‍ ചെയ്യാതിരിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങള്‍ വന്നപ്പോള്‍ വൈകാതെ സിനിമയില്‍ സജീവമാകുമെന്നാണ് നടി മറുപടിയായി പറഞ്ഞത്. ഹൈദരാബാദിലാണ് ശ്രീ ദിവ്യ ജനിച്ച് വളര്‍ന്നത്. താരത്തിന്റെ മൂത്ത സഹോദരി ശ്രീ രമ്യയും നടിയാണ്. തമിഴ്, തെലുങ്ക് സിനിമകളാണ് രമ്യ കൂടുതല്‍ ചെയ്തിരിക്കുന്നത്.
ബാലതാരമായാണ് ശ്രീ ദിവ്യയുടെ അരങ്ങേറ്റം. മൂന്നാം വയസിലാണ് ശ്രീ ദിവ്യ അഭിനയിച്ച് തുടങ്ങിയത്. തെലുങ്ക് ടെലിവിഷൻ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. രവി ബാബു സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ തെലുങ്ക് പ്രണയ ചിത്രമായ മാനസാരയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. സിനിമ പക്ഷെ പരാജയമായിരുന്നു.
പിന്നെയും രണ്ട് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു. അതും ശ്രദ്ധിക്കപ്പെട്ടില്ല. ശേഷമാണ് തമിഴിലേക്ക് ഭാഗ്യം പരീക്ഷിക്കാൻ എത്തിയത്. വരുത്തപ്പെടാത വാലിബര്‍സംഘം ഹിറ്റായതോടെ ബാംഗ്ലൂര്‍ നാട്കള്‍ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ ശ്രീ ദിവ്യ നായികയായി കരിയര്‍ ഉയര്‍ത്തി.