ഇഷ്ടതാരത്തെ കാണാൻ സൈക്കിൾ ചവിട്ടിയെത്തിയത് 1600 കിലോമീറ്റർ; ഫ്ലൈറ്റിൽ മടക്കയാത്ര ടിക്കറ്റും, ഉപഹാരവും നൽകി അല്ലു അർജുൻ

പ്രിയ താരങ്ങളെ കാണാനായി കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്യുന്ന ആരാധകരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അത്തരമൊരു കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ ഇഷ്ടതാരമായ അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തിയിരിക്കുകയാണ് ആരാധകൻ.

Advertisements

ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് മോഹിത് ഹൈദരാബാദിലുള്ള അല്ലു അർജുന്റെ ഓഫീസിൽ എത്തിയത്. ആരാധകനെ സ്നേഹത്തോടെ സ്വീകരിച്ച നടൻ സൈക്കിളിലാണ് ഇത്രയും ദൂരം എത്തുന്നതെന്നറിയുമ്പോൾ ഞെട്ടുന്നത് വീഡിയോയിൽ കാണാം. തന്നെ കാണാനെത്തിയ ആരാധകനോട് സ്നേഹപൂർവം പെരുമാറിയ അല്ലു അർജുന്റെ ഇടപെടൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ആരാധകന് പ്രത്യേക സമ്മാനം കൂടി നൽകിയാണ് താരം യാത്രയാക്കിയത്. ആരാധകന്റെ മടക്കയാത്രയ്ക്കായി അല്ലു അർജുൻ ഫ്ലൈറ്റ് ടിക്കറ്റും നൽകുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്ലു അർജുനെ നേരിൽ കാണണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ മോഹിത് പറഞ്ഞു. ആരാധകന്റെ സന്ദർശന വിഡിയോ അല്ലു അർജുനും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്. അല്ലു അർജുന്റെ അതേ ലുക്കിലാണ് മോഹിത്തും എത്തിയിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.