‘എലോൺ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മോഹൻലാൽ നായകനായ എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തു വിട്ടു. 

Advertisements

ഏറെ പ്രതീക്ഷയോടെ ചിത്രം എത്തിയെങ്കിലും തിയേറ്ററിൽ പരാജയമാണ് നേരിട്ടത്. ഇതൊരു തിയേറ്റർ ഫിലിം അല്ലെന്നും ഓ ടിടി പ്ലാറ്റ്ഫോമിനായി നിർമ്മിച്ചതായിരുന്നു എന്നും സംവിധായകൻ പിന്നീട് വെളിപ്പെടുത്തി. ജനുവരി 26നാണ് എലോണ്‍ തിയറ്ററുകളില്‍ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്‍റെ 
ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണ്‍, ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 
ചിത്രത്തിന്റെ ഷൂട്ടിം​ഗ് രാജസ്ഥാനിൽ പുരോ​ഗമിക്കുക ആണ്. 

Hot Topics

Related Articles