സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ലോൺ നൽകാത്തതിനാൽ റിസർവ് ബാങ്ക് അംഗങ്ങൾക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
“സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”… അൽഫോൻസ് പുത്രൻ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. തന്റെ പുതിയ തമിഴ് സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലാണ് അൽഫോൻസ് ഇപ്പോൾ.