സംവിധായകൻ അല്‍ഫോണ്‍സ് പുത്രന് തമിഴിലേക്ക് ചുവടുവയ്ക്കുന്നു. അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നതായി നിര്‍മ്മാതാവ് രാഹുല്‍ അറിയിച്ചിരിക്കുകയാണ്.
അല്ഫോണ്സും നിര്‍മ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ഒരു പ്രണയ ചിത്രമാണെന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളില്‍ അഭിനേതാക്കളെ പ്രഖ്യാപിക്കും.
പാന്‍-ഇന്ത്യന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അല്‍ഫോണ്‍സ് പദ്ധതിയിടുന്നുണ്ട്. അതുവഴി ഈ പ്രോജക്റ്റിന് വ്യവസായങ്ങളിലുടനീളം സഞ്ചരിക്കാനാകും.’ ഇ ടൈംസുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ പ്രതികരിച്ചു.