അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം : നാല് പേർക്ക് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നീർക്കുന്നത്ത് ഒരു വീട്ടിലെ വൃദ്ധ ഉൾപ്പെടെ നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സച്ചിൻ, ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പോലീസിനു നേരെയും കയ്യേറ്റമുണ്ടായി. ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഉൽസവ പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത് എന്ന് പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles