എടത്വയിൽ നെൽ കർഷകൻ തെങ്ങ് വീണ് മരിച്ചു ; മരിച്ചത് തലവടി സ്വദേശി

എടത്വ: നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെ വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വീടിനോട് ചേർന്ന് എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്. നാലേക്കർ പാടം പാട്ടത്തിനെടുത്ത് ഗിരീശൻ കൃഷി ചെയ്യുന്നുണ്ട്. രാത്രി മഴ പെയ്തതിനാൽ പാടം നോക്കാനായി പോകാൻ വീടിന് പുറത്തിറങ്ങിയപ്പോൾ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു. നെൽകർകനും ക്ഷീര കർഷകനുമായ ഗിരീശൻ കോവിഡ് കാലത്ത് തലവടി പ്രദേശത്തെ വിവിധ സ്ഥല ലങ്ങളിലുള്ള വീടുകളിൽ പശുവിനെ കറന്ന് പാൽ മിൽമായിൽ എത്തിക്കുന്ന ചുമതല നടത്തിയിരുന്നു. സംസ്കാരം പിന്നീട് . ഭാര്യ: ഗീത. മക്കൾ: ശ്യം, ശരത്ത്.

Advertisements

Hot Topics

Related Articles