എസ് എന്‍ ഡി പി ശാഖ നേതൃത്വ സംഗമം ഇന്ന് എടത്വയില്‍

ആലപ്പുഴ : എസ് എന്‍ ഡി പി യോഗം ശാഖ നേതൃത്വ സംഗമം നാളെ രാവിലെ 9 ന് എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും. എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നല്‍കും. കുട്ടനാട് സൗത്ത് യൂണിയന്‍ കണ്‍വീനര്‍ പി. സുപ്രമാദം, ചെയര്‍മാന്‍ പച്ചയില്‍ സന്തോഷ്, മാന്നാര്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീറാം, ബിനീഷ് പ്ലാത്താനത്ത്, ഹരിലാല്‍, എം.ഡി. ഓമനക്കുട്ടന്‍, പുഷ്പ ശശികുമാര്‍, സന്തോഷ് ശാന്തി എന്നിവർ സംസാരിക്കും.

Advertisements

Hot Topics

Related Articles