പനയന്നൂര്‍കാവ് ക്ഷേത്രത്തില്‍ ശിവലിംഗം പ്രതിഷ്ഠ നടന്നു; തൃക്കൊടിയേറ്റ് ഇന്ന്

ആലപ്പുഴ: തലവടി തിരു പനയന്നൂര്‍കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ശിവലിംഗം പ്രതിഷ്ഠ നടന്നു. ക്ഷേത്ര മുഖ്യതന്ത്രി പട്ടമന ആനന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഭരദ്വാജ് ആനന്ദന്‍ പട്ടമന, മേല്‍ശാന്തിമാരായ ഇരമല്ലിക്കര മരങ്ങാട്ട് ഗോവിന്ദന്‍ നമ്പൂതിരി, ഡോ. ഗോവിന്ദന്‍ നമ്പൂതിരി, സതീശന്‍ നമ്പൂതിരി, ഗോപു നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കാശ്മീരി സംപ്രീതായത്തിലെ താന്ത്രിക വിധിപ്രകാരമാണ് പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ ആര്‍ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഏബ്രഹാം തോമസ് മുഖ്യസന്ദേശം നല്‍കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോജി ജെ വൈലപള്ളി, പഞ്ചായത്ത് അംഗം ബിനു സുരേഷ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് താലൂക്ക് പ്രസിഡന്റ് പ്രകാശ് പനവേലി, സൗഹൃദ വേദി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള എന്നിവര്‍ പ്രസംഗിച്ചു.

Advertisements

ഇന്ന് (25) മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് 6.30 ന് കൃഷ്ണശില ധ്വജത്തില്‍ തൃക്കൊടിയേറ്റ് നടക്കും. ക്ഷേത്ര മുഖ്യതന്ത്രി പട്ടമന ആനന്ദന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം വഹിക്കും. ക്ഷേത്ര സമിതി ചെയര്‍മാന്‍ പി ആര്‍ വി നായര്‍ തട്ടങ്ങാട്ട്, പ്രസിഡന്റ് കെ ആര്‍ ഗോപകുമാര്‍, ക്ഷേത്ര അഡ്മിനിസ്ട്രറ്റര്‍ അഡ്വ. മുരളി മനോഹര്‍, ജനറല്‍ സെക്രട്ടറി അജികുമാര്‍ കലവറശ്ശേരില്‍, പിആര്‍ഒ മനോഹരന്‍ വെറ്റിലക്കണ്ടം, മീഡിയ കണ്‍വീനര്‍ പിയൂഷ് പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.