ആലപ്പുഴ : ചരിത്ര പ്രസിദ്ധവും 67 വര്‍ഷത്തെ പാരമ്പര്യമുള്ളതും നെഹൃട്രോഫിക്ക് ശേഷം ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടതും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നടത്തപ്പെടുന്ന കേരളത്തിലെ ഏക മത്സര വള്ളംകളിയായ പമ്പാ ജലോത്സവം വര്‍ഷങ്ങളായി നിലനിര്‍ത്തിവന്നിരുന്ന അതിന്റെ തനിമ നഷ്ടപ്പെടാതെ മുന്‍പോട്ട് കൊണ്ടുപോകുവാന്‍ രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അധിതമായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കുട്ടനാടിന്റെ പ്രകൃതി ഭംഗിയും രുചിയൂറുന്ന നാടന്‍ ഭഷണവും വിദേശ ടൂറിസ്റ്റുകളെയും വിദേശമലയാളികളെയും നമ്മുടെ നാട്ടിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും അതു നമ്മുടെ നാടിന്റെ പുരോഗതിക്കുള്ള വഴികാട്ടിയായി മാറുമെന്നും കൊടികുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ഓണകാലത്തേ വള്ളംകളിയുടെ ഒരു കലണ്ടര്‍ തയ്യാറാകണമെന്നും അതനുസരിച്ച് വള്ളംകളികള്‍ ക്രമീകരിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ അവരുടെ യാത്ര ക്രമീകരിച്ച് എത്തിചേരുവാന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. നീരേറ്റുപുറം പമ്പാ ബോട്ട് റേയ്‌സ് ക്ലബ് തിരുവോണ ജലോത്സവം 2024 ന്റെ ടൂറിസവും കേരളത്തിലെ സാധ്യതകളും എന്ന വിഷയം മുന്‍നിര്‍ത്തി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ റെജി ഏബ്രഹാം തൈകടവില്‍ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ മുഖ്യപ്രഭാഷണം നടത്തി. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, തലവടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അജിത് കുമാര്‍ പിഷാരത്ത്, മറിയാമ്മ ഏബ്രഹാം, പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് ബേബി, സൂസമ്മ പൗലോസ്, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, മുന്‍ തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളചിറയ്ക്കല്‍, ബാബു വലിയവീടന്‍, സതീശ് ചാത്തങ്കേരി, ട്രഷറര്‍ വി.കെ. കുര്യന്‍, എ.വി. കുര്യന്‍ ബിജു പാലത്തിങ്കല്‍, സജി ജോസഫ് ഈ.കെ. തങ്കപ്പന്‍, അരുണ്‍ കുമാര്‍, സുഷമ സുധാകരന്‍, ജഗന്‍ തോമസ്, ബോസ് പാട്ടത്തില്‍, ടോഫി കണ്ണാറ, പി.റ്റി. പ്രകാശ്, റോയി ഊരാംവേലി, ശിവദാസ പണിക്കര്‍, എം.കെ സജി എന്നിവര്‍ പ്രസംഗിച്ചു.