തലവടി ചുണ്ടന്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

എടത്വ: ഒരു നാടിനെ ഒന്നാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കഴിഞ്ഞ ദിവസം നീരണിഞ്ഞ തലവടി ചുണ്ടന്‍ സംഗീത ആല്‍ബം പുറത്തിറങ്ങി. ചലച്ചിത്ര പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരി, വോയിസ് ഓഫ് അറേബ്യ ഫെയിം രാകേഷ് ജി കുറുപ്പ് എന്നിവരാണ് ആലപിച്ചത്. തലവടി ആനപ്രമ്പാല്‍ രതീഷ് കുമാര്‍ ആണ് രചന നിര്‍വഹിച്ചത്. ചേര്‍ത്തല അദ്രിജ ഡിജിറ്റല്‍സ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് കെ ആര്‍ ഗോപകുമാര്‍ പ്രകാശനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ഫാ. ഏബ്രഹാം തോമസ്, വര്‍ക്കിംങ്ങ് ചെയര്‍മാന്‍മാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാര്‍ പിഷാരത്ത്, അരുണ്‍ പുന്നശ്ശേരില്‍, ട്രഷറാര്‍ പി ഡി രമേശ് കുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍, ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. സി പി സൈജേഷ്, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, ഓവര്‍സീസ് കോര്‍ഡിനേറ്റര്‍മാരായ ഷിക്കു അമ്പ്രയില്‍, മധു ഇണ്ടംതുരുത്തില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടില്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, ബിനോയി മംഗലത്താടില്‍, ഓഫീസ് കോര്‍ഡിനേറ്റര്‍ റിനു ജി എം എന്നിവര്‍ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles