വിശ്വാസത്തിനു വേണ്ടി ജീവന്‍ കൊടുത്തവർ രക്ത സാക്ഷികൾ : മാര്‍ ജോര്‍ജ് ആലഞ്ചേരി

ആലപ്പുഴ : വിശ്വാസത്തിനു വേണ്ടി ജീവന്‍ കൊടുത്ത് പോലും തങ്ങളെ തന്നെ സമര്‍പ്പിച്ചവരാണ് രക്ത സാക്ഷികളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനെത്തി കുര്‍ബാന മദ്ധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സ്‌നേഹം പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി പാവപ്പെട്ടവര്‍ക്ക് വേണ്ടി രക്ത സാക്ഷിയായി വധിക്കപെട്ട സിസ്റ്റര്‍ റാണി മരിയാ, ക്രൈസ്തവ മതം സ്വീകരിച്ചതിന്റെ പേരില്‍ മരണത്തിന് വിധിക്കപെട്ട ദൈവസഹായംപിള്ള എന്നിവര്‍ ഭാരതത്തില്‍ നിന്നുള്ള രക്തസാക്ഷികളാണ്.

Advertisements

നിനച്ചിരിക്കാത്ത സമയത്ത് വേദനകളും ക്ലേശങ്ങളും നമ്മുക്ക് ഉണ്ടാകുമ്പോള്‍ കര്‍ത്താവില്‍ നാം ആശ്രയിക്കുന്നവരാകണം. അശരണരെ സഹായിക്കാനുള്ള സന്നദ്ധത സഭാ മക്കളില്‍ കൂടുതലായി കണ്ട് വരുന്നുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഇന്നലെ 3.30 ന് പള്ളിയിലെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. റ്റോം ആര്യങ്കാല, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിജോ കൈതപറമ്പില്‍, ഫാ. ടോണി കോയില്‍പറമ്പില്‍, ഫാ. തോമസ് മുട്ടേല്‍, ഫാ. തോമസ് കാരക്കാട്, ഫാ. ആന്റണി ചൂരവടി, കൈക്കാരന്‍മാരായ ബിനോയി മാത്യു ഉലക്കപാടില്‍, ജോണ്‍ ചാക്കോ വടക്കേയറ്റം പുന്നപ്ര, ജോസി കുര്യന്‍ പരുമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജയ്‌സപ്പന്‍ മത്തായി കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിയിലേക്കുള്ള പാതയുടെ ഇരുവശവും അണിനിരന്ന പാരീഷ് കമ്മറ്റി അംഗങ്ങളും, ഇടവക ജനങ്ങളും നൂറുകണക്കിന് മുത്തുകുടകള്‍ കൈയ്യിലേന്തിയാണ് അള്‍ത്താരയിലേക്ക് കര്‍ദ്ദിനാളിനെ സ്വീകരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.