എടത്വ പച്ച ലൂർദ് മാതാ സ്കൂളിൽ ലഹരി വിരുദ്ധ ഷോട്ട് ഫിലിം പ്രദർശിപ്പിച്ചു : ചിത്രം തയ്യാറാക്കിയത് സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന്

എടത്വ: ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിൽ
സർക്കാരിൻ്റെ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്ക്കൂൾ
പച്ച (ദി ഹോപ്പ് ) എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി. സ്കൂൾ പി ടി എ പ്രസിഡൻ്റ് വേണു നൈമിഷിക തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിക്കുന്ന ഈ ഫിലിമിൽ സ്കൂൾ മാനേജരും അധ്യാപകരും പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും അണിനിരക്കുന്നു. ഫെബ്രുവരി 21 ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് ഷോർട്ട് ഫിലിം റിലീസ് ചെയ്തു. മാനേജർ ഫാ.ജെയിംസ് മാളേയ്ക്കൽ, പ്രിൻസിപ്പൽ തോമസുകുട്ടി മാത്യു ചീരംവേലി, പി റ്റി എ പ്രസിഡൻ്റ് വേണു നൈമിഷിക , സ്റ്റാഫ് സെക്രട്ടറി ഷിജോ സേവ്യർ വിദ്യാർത്ഥി പ്രതിനിധി കെന്നത്ത് കെ ബിനോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ .

Advertisements


Hot Topics

Related Articles