മുട്ട കയറ്റി വന്ന ലോറിയില്‍ ബസിടിച്ച് അപകടം; ആലുവയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

കൊച്ചി: മുട്ട കയറ്റി വന്ന ലോറിയില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ആലുവയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആലുവ – പെരുമ്പാവൂർ റൂട്ടിലായിരുന്നു സംഭവം. മുട്ട കയറ്റിവന്ന വണ്ടിയില്‍ ബസിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ച്‌ റോഡിലെ മതില്‍ തകർത്തു.

Advertisements

20,000 ത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. ഇതേ തുടർന്ന് വാഹനങ്ങള്‍ തെന്നാതിരിക്കാൻ ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങള്‍ നീക്കി. ശേഷമാണ് ഗതാഗതം പൂ‍ർണനിലയില്‍ പുനഃസ്ഥാപിക്കാൻ സാധിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.