ആലുവയിൽ കുടുംബ പ്രശ്നത്തെ തുടർന്ന് തെരുവിൽ ഏറ്റുമുട്ടി അയൽവാസികൾ; തടസം പിടിച്ച യുവാവിന് വെട്ടേറ്റു

പുത്തൻവേലിക്കര: കുടുംബ പ്രശ്നത്തിന്റെ പേരില്‍ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയല്‍വാസികള്‍ തമ്മില്‍ തല്ലി. ആലുവ പുത്തൻ വേലിക്കരയില്‍ 11ാം തിയതിയാണ് സംഭവം നടന്നത്. റോഡില്‍ ഇറങ്ങി അസഭ്യ വർഷത്തോടെ തമ്മില്‍ തല്ലുന്ന സ്ത്രീകളും ഇവരെ പിടിച്ച്‌ മാറ്റാൻ ശ്രമിക്കുന്ന പെണ്‍മക്കളുടേയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

Advertisements

അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അയല്‍വാസികള്‍ക്കിടയില്‍ അടിപൊട്ടിയത്. സംഘർഷത്തില്‍ ഏർപ്പെട്ടവരില്‍ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച്‌ മാറ്റി വിട്ടത്. എന്നാല്‍ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയല്‍വാസിയുടെ മകനും സുഹൃത്തുക്കളും വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുത്തൻ വേലിക്കര സ്വദേശി ബിപിന്, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയല്‍വാസിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആക്രോശത്തോടെ മുടിയില്‍ അടക്കം ഇരുവരും പിടിച്ച്‌ മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികള്‍ പിടിച്ച്‌ മാറ്റാനും ഇടയില്‍ മർദ്ദിക്കുകയും ആയിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Hot Topics

Related Articles