കൊച്ചി: ആലുവയിൽ നവവധുവായ നിയമ വിദ്യാർത്ഥിയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിലായി. നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയിലാണ് ഇപ്പോൾ മാതാപിതാക്കളെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കാൻ ശ്രമിച്ച ആലുവ സി.ഐയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ആലുവ ഡിവൈ.എസ്.പി ഏറ്റെടുത്തതും യുവതിയുടെ ഭർത്താവിനെയും മാതാപിതാക്കളെയും കസ്റ്റഡിയിൽ എടുത്തതും. കോതമംഗലത്തെ വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതി നൽകിയ പരാതി നേരത്തെ പൊലീസ് ഒതുക്കിത്തീർത്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.