ആ ചുവപ്പിലെ കറുപ്പ് പോസ്റ്ററുകളുടെ പടത്തിന് പേരായി; ആരാധകരെ ഞെട്ടിച്ച അമൽ നീരദ് -ഫഹദ് ഫാസിൽ – കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പേര് പുറത്ത്; പോസ്റ്റർ പുറത്ത് വിട്ടത് സോഷ്യൽ മീഡിയ വഴി

കൊച്ചി: ആരാധകരെ ഞെട്ടിച്ച മേക്കോവറുകളുമായി ഇന്നലെ സോഷ്യൽ മീഡിയ നിറഞ്ഞു നിന്ന ക്യാരക്ടർ പോസ്റ്ററിലെ ചിത്രത്തിന് പേരായി.. ബോഗൻ വില്ല ! ഇന്നലെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിന്റെ പേരും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് പ്രസിദ്ധീകരിച്ച പോസ്റ്ററും ചുവപ്പ് ബാക്ക് ഗ്രൗണ്ടിൽ തന്നെയാണ്. ഫഹദും, കുഞ്ചാക്കോ ബോബനും, ജ്യോതിർമയിയും ശ്രിന്ദയും, ഷറഫുദീനും വീണ നന്ദകുമാറും അടങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരാധകരെ ആവേശത്തിലാക്കിയാണ് ചിത്രം ഇപ്പോൾ പുറത്തിറങ്ങുന്നത്.

Advertisements

Hot Topics

Related Articles