അവധി ദിവസങ്ങൾ ബാലിയിൽ അടിച്ചു പൊളിച്ച് അമല പോൾ. നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചത്.
ബാലിയിലെ കുളക്കടവിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്. വെള്ളത്തിൽ ഇറങ്ങി പൂജയും പ്രാർഥനയും നടത്തുന്ന അമലയെ ചിത്രങ്ങളിൽ കാണാം. മഹാശിവരാത്രിയുടെ ഭാഗമായുള്ള പ്രാർഥനയാണെന്ന് അമല പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി. തനിച്ചാണ് അമലയുടെ ഈ യാത്രകളെല്ലാം.
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫിസറായാണ് അമല എത്തിയത്.
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിതം’, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രം ‘ഭോല’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന അമലയുടെ മറ്റു സിനിമകൾ. ഭോല അമലയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടെയാണ്.