അമ്മയാകാൻ തയ്യാറെടുത്ത് നടി അമലാ പോൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം…

അമ്മയാകാൻ ഒരുങ്ങി നടി അമലാ പോൾ.  കുടുംബത്തിലേക്ക് ഒരു പുതിയ അംഗം എത്തുന്ന വാർത്ത അമല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്.  അമലയും ഭർത്താവ് ജഗത് ദേശായിയും ചേർന്നുള്ള ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു.

Advertisements

കഴിഞ്ഞ നവംബറിലാണ് അമല, കൂട്ടുകാരനായ ജഗത്തിനെ വിവാഹം കഴിച്ചത്.  കൊച്ചിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഗുജറാത്തി സ്വദേശിയും സംരംഭകനും കൺസൾട്ടന്റുമാണ് ജഗത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമലയുടെ രണ്ടാം വിവാഹമാണ് ഇത്. 2014ൽ അമല സംവിധായകൻ എ എൽ വിജയിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2017ൽ ഇരുവരും വിവാഹമോചനം നേടി. തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.