ശമ്പളമില്ല ; തൊഴിലാളി വിരുദ്ധ നിലപാട് ഉയർത്തിയ കോൺഗ്രസ് ഭരണ സമിതിക്ക് എതിരെ മരണം വരെ സമരവുമായി വനിതകൾ

കോട്ടയം : അമയന്നൂർ സ്പിന്നിംഗ് മില്ലിൽ തൊഴിലാളി സമരം. സമരം ചെയ്ത തൊഴിലാളികൾ സൊസൈറ്റി ചെയർമാനെ ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന സമരം. അമയന്നൂർ പവർ ലൂമിലെ തൊഴിലാളിയെ നിർബന്ധിച്ച് അവധിയെടുപ്പിക്കാൻ ശ്രമിച്ച മാനേജ്മെന്റിന് എതിരെയാണ് തൊഴിലാളികൾ സംഘടിച്ച് സമരം ചെയ്തത്.

Advertisements

നാളുകളായി തങ്ങളുടെ വേതനം അധികാരികൾ തടഞ്ഞു വെച്ചിരിക്കുകയാണ് എന്ന് തൊഴിലാളികൾ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന മില്ലിലെ ഭരണ സമിതിയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാതെ തൊഴിലാളികൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ ഉമ്മൻ ചാണ്ടി ഇടപെട്ടെങ്കിലും ശമ്പളമടക്കമുള്ള കാര്യങ്ങളിൽ നീതി പുലർത്താത്ത അധികാരികളുമായി സമരക്കാർ സന്ധി ചെയ്യാൻ തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് കത്ത് നൽകുവാൻ തീരുമാനമെടുത്ത സമരക്കാർ താല്ക്കാലികമായി അധികാരികൾ നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. കോൺഗ്രസിനെതിരെ അഴിമതി ആരോപണവുമായി ബന്ധപെട്ട് നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇത് സർക്കാരിനെ അറിയിച്ച് കുറ്റക്കാരായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാവണമെന്ന് സമരക്കാർ ജാഗ്രത ന്യൂസ് ലൈവിനോട് പ്രതികരിച്ചു.

Hot Topics

Related Articles