പോലീസിന് നേരെ വടിവാള്‍ വീശി :ലഹരിസംഘത്തിലെ ഒരാള്‍ പിടിയില്‍

ആലപ്പുഴ: അമ്പലപ്പുഴ∙ വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ വടിവാൾ വീശി എംഡിഎംഎയുമായി കടന്നുകളയാൻ ശ്രമിച്ച 2 യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. തിരുവമ്പാടി വലിയമരം വാർഡ് പരുത്തിപ്പള്ളി വീട്ടിൽ വിച്ചു ആണ് പിടിയിലായത്.

Advertisements

ഇയാളിൽ നിന്ന് 650 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം അർധ രാത്രിയോടെ പറവൂർ ഷാപ്പ് മുക്കിന് പടിഞ്ഞാറ് ലവൽ ക്രോസിന് സമീപമായിരുന്നു സംഭവം.അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് ആയിരുന്നു വാഹന പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂട്ടർ തടഞ്ഞു നിർത്തിയപ്പോൾ പിന്നിൽആ ഇരുന്ന വിച്ചു വടിവാൾ എടുക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്നയാൾ കടന്നുകളഞ്ഞു.

തിരുവമ്പാടിക്ക് സമീപം താമസിക്കുന്ന ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Hot Topics

Related Articles