ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല കവർന്ന കേസിൽ 2 സ്ത്രീകളെ നാട്ടുകാർ പിടികൂടി.തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനികളായ മഞ്ജു, മാലതി എന്നിവരാണ് പിടിയിലായത്.
Advertisements
കാക്കാഴത്തു വെച്ചായിരുന്നു സംഭവം. കാക്കാഴം ഷൗക്കത്ത് മൻസിലിൽ റംലാബീവിയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. പല്ലനയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങിയ ഇവർ കാക്കാഴത്തെ സ്റ്റോപ്പിലിറങ്ങിയപ്പോൾ പ്രതികൾ മാല കവർന്ന് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്തുണ്ടായിരുന്ന വഹാബ് എന്ന യുവാവ് പുറകെ ഓടിയപ്പോൾ പ്രതികൾ കാക്കാഴം സ്കൂളിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ വെച്ച് പിടികൂടിയ ഇവരെ പിന്നീട് അമ്പലപ്പുഴ പോലീസിന് കൈമാറി.