നിലംനികത്തല്‍ :സിപിഎം പിന്തുണയോടെയെന്ന് ആക്ഷേപം

ആലപ്പുഴ : തകഴിയിൽ സി പി എം പിൻതുണയോടെ സ്വകാര്യ വ്യക്തിയുടെ നിലം നികത്തൽ വിവാദമാകുന്നു . തകഴി പഞ്ചായത്ത് എല്ലോറ ജംഗ്ഷന് സമീപത്തെ പനവേലി പാടശേഖരമാണ് ടോറസുകളിൽ എത്തിക്കുന്ന ഗ്രാവൽ ഉപയോഗിച്ച് നികത്തി എടുക്കുന്നത് .

Advertisements

സഹായികളായി പ്രാദേശിക സി പി എം പ്രവർത്തകരേയും കൂടെ കൂട്ടിയാണ് ഏക്കർകണക്കിന് കൃഷിഭൂമി നികത്തുവാൻ ശ്രമം തുടങ്ങിയത് .ഇതിനെതിരെ നാട്ടുകാർ അമ്പലപ്പുഴ പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്ത് എത്തിയതോടെ ഗ്രാവൽ നിറച്ച ട്രോളികൾ ഉൾപ്പെടെ ഉപേക്ഷിച്ച് പാർട്ടി സഖാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാനും മാസം മുൻപ് നികത്തിയ സ്ഥലത്ത് സി പി എം കൊടികുത്തുകയും ദിവസങ്ങൾക്കുള്ളിൽ കൊടി ഊരിമാറ്റുകയും ചെയ്തിരുന്നു .സ്വകാര്യ വ്യക്തിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് കൊടി നീക്കം ചെയ്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു .റവന്യൂ അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും നികത്തിയ സ്ഥലം പൂർവ്വസ്ഥിതിയിൽ ആക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.