പരുത്തുംപാറ: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ രണ്ട് ആംബുലൻസുകൾ പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് കൈമാറി. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു നാടിനു സമർപ്പിച്ചു.
നാഷണൽ ആംബുലൻസ് കോഡ് പാലിച്ചു കൊണ്ട് രോഗി ഉൾപ്പെടെ 7 പേർക്ക് സഞ്ചരിക്കാവുന്ന ഫോഴ്‌സിന്റെ ട്രാക്സ് ആംബുലൻസ് ആണ് വാങ്ങിയത്. പഞ്ചായത്തുകളുടെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് വളരെ സഹായകരം ആവുന്ന പദ്ധതി ആണ് ഇത്. കുറിച്ചി കമ്മ്യൂണിറ്റി സെന്ററിന് ആംബുലൻസ് ഉണ്ടായിരുന്നു എങ്കിലും പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് ഇല്ലാതെ ഇരുന്നതിന്റെ ബുദ്ധിമുട്ട് കോവിഡ് രോഗ വ്യാപന കാലത്തു അറിഞ്ഞത് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നിബു ജോൺ . പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ആനി മാമൻ, കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സിബി ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാരായ ബാബുകുട്ടി ഈപ്പൻ, കെ ഡി സുഗതൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ റോയ് മാത്യു, അനീഷ് തോമസ്, പഞ്ചായത്ത് സെക്രട്ടറിമാരായ അരുൺ കുമാർ, സുദേവി എ എസ് തുടങ്ങിയവർ പ്രസംഗിച്ചു.