അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി:മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവ്വീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം.

Advertisements

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകൾ എന്ന രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തിൽ സർവ്വീസ് നടത്തുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്ന കാര്യം പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം. ആർ. അജിത് കുമാർ ഐ.പി.എസ്, പോലീസ് ഐ.ജി (ട്രാഫിക്) ജി. ലക്ഷ്മണൻ ഐ.പി.എസ്, പോലീസ്, ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Hot Topics

Related Articles