മുംബൈ : അമിര്‍ ഖാന്റെയും റീന ദത്തയുടെയും മകള്‍ ഇറാ ഖാൻ വിവാഹിതയായി. ഇന്നലെ മുംബയില്‍ വച്ചായിരുന്നു ഫിറ്റ്നസ് പരിശീലകനായ നൂപുര്‍ ശിഖഖാരയും ഇറയും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുക്കാൻ മകൻ ആസാദിനൊപ്പം ആമിര്‍ ഖാന്റെ മുൻ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കിരണ്‍ റാവുവും എത്തിയിരുന്നു. കിരണ്‍ റാവുവിനെ കവിളില്‍ ഉമ്മ നല്‍കിക്കൊണ്ടാണ് അമീര്‍ ഖാൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു സ്നേഹ ചുംബനം നല്‍കിയത്. ചിത്രത്തില്‍ നൂപുര്‍ ശിഖരെയുടെ മാതാവിനെയും കാണാം. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന ദാമ്ബത്യ ജീവിതം അവസാനിപ്പിക്കുന്ന വിവരം 2021 ജൂലായിലാണ് അമീര്‍ ഖാനും കിരണ്‍ റാവുവും ആരാധകരെ അറിയിച്ചത്. വിവാഹ മോചനം നേടിയെങ്കിലും മകൻ ആസാദിന്റെ കാര്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. 1986ലാണ് അമീര്‍ ഖാൻ റീന ദത്തയെ വിവാഹം കഴിച്ചത്. 2002ല്‍ വിവാഹ മോചനം നേടി. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.