ന്യൂയോർക്ക് : ട്വൻ്റി 20 ലോകകപ്പിൽ മഴ കളിച്ചതോടെ അമേരിക്ക അയർലൻഡ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി ആതിഥേയരായ അമേരിക്ക സൂപ്പർ എട്ടിൽ കടന്നു. ഇതോടെ ഒരു മത്സരം ബാക്കി നിൽക്കെ പാകിസ്ഥാൻ സൂപ്പർ എട്ടു കാണാതെ പുറത്തായി. കനത്ത മഴയും മിന്നല്‍ പ്രളയവും കാരണം ഗവര്‍ണര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നത്.
പ്രദേശിക സമം രാവിലെ 10.30നും ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കുമാണ് അമേരിക്ക-അയര്‍ലന്‍ഡ് മത്സരം നടക്കേണ്ടിയിരുന്നത്. ഈ സമയം ഫ്ലോറിഡയില്‍ ഇടിയോട് കൂടിയ കനത്ത മഴപെയ്യുകയായിരുന്നു. ഇതോടെ മത്സരം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു. അമേരിക്കയെ തോല്പിച്ച് ഇന്ത്യ നേരത്തെ സൂപ്പര്‍ 8ല്‍ എത്തിയിരുന്നു. സൂപ്പര്‍ 8ല്‍ എത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം പാകിസ്ഥാന് ഏറെ നിര്‍ണായകമായിരുന്നു. അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ പാകിസ്ഥാന് അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താന്‍ കഴിയുമായിരുന്നുള്ളു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് പോയന്റുള്ള ഇന്ത്യയ്ക്കും അഞ്ച് പോയന്റുള്ള അമേരിക്കക്കും പിന്നില്‍ രണ്ട് പോയന്റ് മാത്രമുള്ള പാകിസ്ഥാന് മൂന്നാമതാണ്. അവസാന ഗ്രൂപ്പ് മത്സരം ജയിച്ചാലും നാലു പോയന്റേ പാകിസ്ഥാന് പരമാവധി നേടാനാവു. ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ അമേരിക്ക അഞ്ച് പോയന്റുമായി സൂപ്പര്‍ 8ല്‍ എത്തി. അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താതെ പുറത്താകുകയും ചെയ്യും.
ഫ്ലോറിഡയില്‍ 20വരെ മഴ തുടരുമെന്നതിനാല്‍ നാളെ നടക്കേണ്ട ഇന്ത്യ-കാനഡ മത്സരവും വെള്ളത്തിലാകുമെന്നാണ് കരതുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മത്സരവേദിയായ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലും പരിസര പ്രദേശങ്ങളും പ്രളയസമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. ഫോര്‍ട്ട് ലൗഡര്ഡെയിലില് ആകാശം മേഘാവൃതമായിരിക്കുമെന്നും മഴപെയ്യാനുള്ള സാധ്യത 98 ശതമാനമാണെന്നുമാണ് അക്യുവെതറിന്റെ പ്രവചനം. നഗരത്തില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.